ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്ന കാര്യത്തില്‍ മലയാളികള്‍ പൊതുവെ പിന്നിലാണ്. ഏകദേശം രണ്ടു ഡി . പി കളിലുമായി ലക്ഷം അക്കൌണ്ടുകള്‍ മാത്രമെ കേരളത്തില്‍ നിന്നുള്ളൂ. രണ്ടിലും അംഗങ്ങള്‍ ആയവരെ മാറ്റി നിറുത്തിയാല്‍ ഏകദേശം ലക്ഷം മലയാളികള്‍ മാത്രമാണ് ഓഹരി വിപണിയില്‍ നേരിട്ടു നിക്ഷേപ്പിക്കുന്നത്. വിപണിയിലുള്ള അനിശ്ചിതത്വതോടുള്ള ഭയവും ഓഹരിയില്‍ നിന്നു മികച്ച നേട്ടം ഉണ്ടാക്കുന്നതിനെകുറിച്ചുള്ള അറിവില്ലായ്മയും ഇതൊരു ചൂതാട്ട കേന്ദ്രമായി കരുതുന്ന തെറ്റിദ്ധാരണയുമാണ് നിക്ഷേപകനെ ഓഹരി വിപണി യില്‍ നിന്നും അകറ്റി നിറുത്തുന്നത്. അത് കൊണ്ടു തന്നെ ഓഹരി വിപണിയെ കുറിച്ചു പഠിച്ചു അതിന്‍റെ സാധ്യത ഉപയോഗപ്പെടുത്തുന്നതില്‍ നമ്മള്‍ വളരെ പിന്നിലായി പോയത്. മഹാരാഷ്ട്ര , ഗുജറാത്ത് എന്നിവിടങ്ങളില്‍ നിന്നുള്ള സാധാരണക്കാര്‍ പോലും ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചു നേട്ടം കൊയ്യുന്നുണ്ട്.
കഠിനാധ്വാനം ചെയ്തുണ്ടാക്കുന്ന സമ്പാദ്യം ബാങ്ക് എഫ് . ഡി കളിലും പോസ്റ്റ് ഓഫിസ് കളിലും നിക്ഷേപിക്കുമ്പോള്‍ നാണയ പെരുപ്പം കഴിഞ്ഞു എത്ര മാത്രം തിരിച്ചു കിട്ടുന്നുവെന്ന് നമ്മളില്‍ പലരും മനസ്സിലാക്കുന്നില്ല . സമ്പാദ്യം എങ്കിലും ഓഹരികളില്‍ നിക്ഷേപിക്കുക യാണെങ്കില്‍ നമുക്കു നല്ല ഫലം ഉണ്ടാക്കുവാന്‍ സാധിക്കും.
plz send me a msg to my e mail my email is fasircyber@gmail.com
ReplyDelete