ഓഹരി വിപണിയെ ഒരു ചൂതാട്ടമായിട്ടാണ് പലരും കണക്കാക്കുന്നത്. ഓഹരി വിപണിയെക്കുറിച്ച് വേണ്ടത്ര മനസ്സിലാക്കാത്തവരോ അല്ലങ്കില്‍ ശരിയായ നിക്ഷേപമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാതെ കയ്യ് പോള്ളിയവരോ ആണ് സ്റ്റോക്ക് മാര്‍ക്കറ്റിനെ ചൂതാട്ട കേന്ദ്രമായി തെറ്റായി ധരിക്കുന്നത് .
മൂന്നു വ്യത്യസ്ത സ്റ്റേജ് കളായ നിക്ഷേപം ( Investment ) , ഊഹക്കച്ചവടം ( Speculative Trading ) . ചൂതാട്ടം (Gambling) ഇവ തമ്മില്‍ ഉള്ള അകലം ഒരു നൂല്പാലം മാത്രമാണ്. ഈ ദൂരം എപ്പോഴും കാത്തു സൂക്ഷിക്കുന്നത് നിക്ഷേപകന് വിപണി യോടുള്ള മനോഭാവം മാത്രമാണ്. ഊഹാപോഹങ്ങള്‍ക്കും ഹോട്ട് ടിപ്പുകള്‍ക്കും പിന്നാലെ പോക്കുന്നവര്‍ നിക്ഷേപക മനസ്ധിതിയില്‍ നിന്നു തന്നെ അകന്നു പോവുകയാണ്. "ഒരു ഓഹരി വാങ്ങുക എന്നത് ഒരു ലോട്ടറി എടുക്കുന്നത് പോലെ അല്ല. ഇന്ഡക്സ് ഒന്നോ രണ്ടോ പോയന്‍റ് കയറുമ്പോഴും ഇറങ്ങുമ്പോഴും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം സ്റ്റോക്ക് മാര്‍ക്കറ്റ് ഒരു ചൂതാട്ട കേന്ദ്രം തന്നെയാണ്. അപ്പോള്‍ നഷ്ടങ്ങള്‍ ഉണ്ടാകാം. ഈ നഷ്ടങ്ങള്‍ നികത്താനുള്ള പരിഭ്രാന്തി കൂടുതല്‍ നഷ്ടങ്ങളിലേക്ക് കൂപ്പു കുത്തിക്കുകയും ചെയ്യും.
ഒരു കമ്പനിയുടെ ഷെയര്‍ വാങ്ങുക എന്ന് പറഞ്ഞാല്‍ ആ കമ്പനിയുടെ ഭാഗഭാക്കാവുക എന്ന് തന്നെയാണ്.കമ്പനിയുടെ ഭാവിസാധ്യതകളെ കുറിച്ചു മനസ്സിലാക്കി നിക്ഷേപം നടത്തിയാല്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യത കുറയും. എന്നാല്‍ വേണ്ടത്ര പഠിക്കാതെ , ആവശ്യത്തിനു വിശകലനം ചെയ്യാതെ വെറും ആവേശത്തിന് പുറത്തു ചാടി പുറപ്പെടുക യാണെങ്കില്‍ അതൊരു ഊഹാക്കച്ചവടമോ ചിലപ്പോള്‍ ചൂതാട്ടം തന്നെയോ ആകും. ഇതിന് റിസ്കും കൂടും.തങ്ങള്‍ കണക്കാക്കുന്ന ലാഭം , അതിനെടുക്കുന്ന റിസ്ക്, അതിന് മുടക്കുന്ന തുകയുടെ വ്യത്യാസം ഇവയാണ് നിക്ഷേപകനില്‍ നിന്നു ഊഹാക്കച്ചവടക്കാരനിലെക്കും അതില്‍ നിന്നു ചൂതാട്ടക്കാരനിലെക്കും ഉള്ള ദൂരം.
പണമാക്കി മാറ്റാന്‍ ഇടവും സൌകര്യപ്രദമായ നിക്ഷേപമാണ് ഷെയറുകള്‍.കയ്കാര്യം ചെയ്യാനും നിയന്ത്രിക്കാനും എളുപ്പമാണ്. മോഷണത്തെയും കേടുപാടുകള്‍ സംഭവിക്കുന്നതിനെയും നഷ്ടപ്പെടുന്നതിനെയും പേടിക്കേണ്ടതില്ല. Online trading ആവിര്‍ഭാവത്തോടെ ലോകത്തെവിടെ നിന്നും ഷെയര്‍ കയ്കാര്യം ചെയ്യാവുന്നതാണ്.
മൂല്യവത്തായ നിക്ഷേപക രീതി (value investment) പിന്തുടരുന്നവരെ സംഭവിചിടതോളം ഷെയര്‍ മാര്‍ക്കറ്റിലെ തിരുത്തലുകള്‍ ആലോസരപ്പെടുതുകയില്ല. ഒരിക്കലുന്‍ വിപണി യുടെ കാരുണ്യത്തിനു വേണ്ടി അവര്‍ക്ക് കാത്തിരിക്കേണ്ടി വരികയുമില്ല. ഓഹരിവിപണി യില്‍ നിന്നു പണം ഉണ്ടാക്കാനുള്ള തലച്ചോര്‍ എല്ലാവര്‍ക്കുമുണ്ട്. അതിന് വേണ്ടി കാത്തിരിക്കാനുള്ള ക്ഷമ ആണ് ഇല്ലാത്തത്.
ഒരാള്‍ക്ക് പറ്റാവുന്ന ഏറ്റവും മോശകരമായ തീരുമാനം ഒന്നുമറിയാതെ ഓഹരികളില്‍ നിക്ഷേപിക്കുക എന്നതാണ്. സ്റ്റോക്ക് കളെ കുറിച്ചു അത്യാവശ്യം പഠിക്കുന്നതില്‍ തത്പരരായ ശരാശരി നിക്ഷേപകന് ഫണ്ട് മാനെജരേക്കാല്‍ മികച്ച നേട്ടം കൊയ്യാനാകും.

No comments:
Post a Comment