
ഓഹരി വിപണി യില്‍ പലപ്പോഴും നമ്മള്‍ കേള്‍ക്കാറുള്ള വാചകങ്ങളാണ് കാളകളുടെ മുന്നേറ്റം , കരടികള്‍ പിടി മുറുക്കി എന്നൊക്കെ. ഇതു പലപ്പോഴും ഉപയോഗിക്കുന്നവര്‍ക്ക് പോലും അറിയില്ല സ്റ്റോക്ക് മാര്‍ക്കറ്റില്‍ എങ്ങിനെയാണ് ഈ വാക്കുകളുടെ ഉത്ഭവം എന്ന്.മാര്‍ക്കറ്റ് അല്ലെങ്കില്‍ ഒരു പ്രത്യേക ഷെയര്‍ വിലയില്‍ വര്‍ദ്ധനവ് ഉണ്ടാവും എന്ന് വിശ്വസിക്കുന്ന നിക്ഷേപകനെ കുറിക്കുവാന്‍ ആണ് Bull എന്ന് ഉപയോഗിക്കുന്നത്. എന്നാല്‍ വില കുറയും എന്ന് കരുതുന്ന നിക്ഷേപകനെ ബിയര്‍ എന്നും വിളിക്കുന്നു. സാധാരണയായി 20% വര്‍ധനയോ അല്ലെങ്കില്‍ തിരുത്തല്‍ ഉണ്ടാവുംപോഴോ ആണ് ബുള്‍ മാര്‍ക്കറ്റ് അല്ലെങ്കില്‍ ബിയര്‍ മാര്‍ക്കറ്റ് എന്ന് ഉപയോഗിക്കാറുള്ളത്.
ബിയര്‍ മാര്‍ക്കറ്റ് :
17ആം നൂറ്റാണ്ടില്‍ നില നിന്നിരുന്ന “It was unwise to sell the bear’s skin before one has caught the bear”എന്ന Proverb ഇല്‍ നിന്നാണ്ഷോര്‍ട്ട് സെല്‍ ചെയ്യുന്നതിനെ ബിയര്‍ സ്കിന്‍ ചെയ്യുന്നവര്‍ എന്നും അത് ലോപിച്ച് പിന്നീട് ബിയര്‍ എന്നും പറയാന്‍ ആരംഭിച്ചു . 1720ഇല്‍ ഉണ്ടായ “South sea Bubble”കുംഭകോണം ആണ് ബീയര്‍ എന്ന പദത്തിന് ന്‍ിക്ഷേപകാര്ക്കിടയില്‍ വന്‍ പ്രചാരം നേടിക്കൊടുത്തത്.

No comments:
Post a Comment