Saturday, September 26, 2009

കാളക്കെന്താ കൊമ്പുണ്ടോ?


ഓഹരി വിപണി യില്‍ പലപ്പോഴും നമ്മള്‍ കേള്‍ക്കാറുള്ള വാചകങ്ങളാണ് കാളകളുടെ മുന്നേറ്റം , കരടികള്‍ പിടി മുറുക്കി എന്നൊക്കെ. ഇതു പലപ്പോഴും ഉപയോഗിക്കുന്നവര്‍ക്ക് പോലും അറിയില്ല സ്റ്റോക്ക്‌ മാര്‍ക്കറ്റില്‍ എങ്ങിനെയാണ് ഈ വാക്കുകളുടെ ഉത്ഭവം എന്ന്.മാര്‍ക്കറ്റ്‌ അല്ലെങ്കില്‍ ഒരു പ്രത്യേക ഷെയര്‍ വിലയില്‍ വര്‍ദ്ധനവ്‌ ഉണ്ടാവും എന്ന് വിശ്വസിക്കുന്ന നിക്ഷേപകനെ കുറിക്കുവാന്‍ ആണ് Bull എന്ന് ഉപയോഗിക്കുന്നത്. എന്നാല്‍ വില കുറയും എന്ന് കരുതുന്ന നിക്ഷേപകനെ ബിയര്‍ എന്നും വിളിക്കുന്നു. സാധാരണയായി 20% വര്‍ധനയോ അല്ലെങ്കില്‍ തിരുത്തല്‍ ഉണ്ടാവുംപോഴോ ആണ് ബുള്‍ മാര്‍ക്കറ്റ്‌ അല്ലെങ്കില്‍ ബിയര്‍ മാര്‍ക്കറ്റ്‌ എന്ന് ഉപയോഗിക്കാറുള്ളത്.
ബിയര്‍ മാര്‍ക്കറ്റ്‌ :
17ആം നൂറ്റാണ്ടില്‍ നില നിന്നിരുന്ന “It was unwise to sell the bear’s skin before one has caught the bear”എന്ന Proverb ഇല്‍ നിന്നാണ്ഷോര്‍ട്ട് സെല്‍ ചെയ്യുന്നതിനെ ബിയര്‍ സ്കിന്‍ ചെയ്യുന്നവര്‍ എന്നും അത് ലോപിച്ച് പിന്നീട് ബിയര്‍ എന്നും പറയാന്‍ ആരംഭിച്ചു . 1720ഇല്‍ ഉണ്ടായ “South sea Bubble”കുംഭകോണം ആണ് ബീയര്‍ എന്ന പദത്തിന് ന്‍ിക്ഷേപകാര്ക്കിടയില്‍ വന്‍ പ്രചാരം നേടിക്കൊടുത്തത്.

എന്ത് കൊണ്ടു ഓഹരികളില്‍ നിക്ഷേപിക്കണം?

ഓഹരി വിപണിയില്‍ പണം നിക്ഷേപിച്ച് നേട്ടമുണ്ടാക്കുന്ന കാര്യത്തില്‍ മലയാളികള്‍ പൊതുവെ പിന്നിലാണ്. ഏകദേശം രണ്ടു ഡി . പി കളിലുമായി ലക്ഷം അക്കൌണ്ടുകള്‍ മാത്രമെ കേരളത്തില്‍ നിന്നുള്ളൂ. രണ്ടിലും അംഗങ്ങള്‍ ആയവരെ മാറ്റി നിറുത്തിയാല്‍ ഏകദേശം ലക്ഷം മലയാളികള്‍ മാത്രമാണ് ഓഹരി വിപണിയില്‍ നേരിട്ടു നിക്ഷേപ്പിക്കുന്നത്. വിപണിയിലുള്ള അനിശ്ചിതത്വതോടുള്ള ഭയവും ഓഹരിയില്‍ നിന്നു മികച്ച നേട്ടം ഉണ്ടാക്കുന്നതിനെകുറിച്ചുള്ള അറിവില്ലായ്മയും ഇതൊരു ചൂതാട്ട കേന്ദ്രമായി കരുതുന്ന തെറ്റിദ്ധാരണയുമാണ്‌ നിക്ഷേപകനെ ഓഹരി വിപണി യില്‍ നിന്നും അകറ്റി നിറുത്തുന്നത്. അത് കൊണ്ടു തന്നെ ഓഹരി വിപണിയെ കുറിച്ചു പഠിച്ചു അതിന്‍റെ സാധ്യത ഉപയോഗപ്പെടുത്തുന്നതില്‍ നമ്മള്‍ വളരെ പിന്നിലായി പോയത്. മഹാരാഷ്ട്ര , ഗുജറാത്ത്‌ എന്നിവിടങ്ങളില്‍ നിന്നുള്ള സാധാരണക്കാര്‍ പോലും ഷെയര്‍ മാര്‍ക്കറ്റില്‍ നിക്ഷേപിച്ചു നേട്ടം കൊയ്യുന്നുണ്ട്.

കഠിനാധ്വാനം ചെയ്തുണ്ടാക്കുന്ന സമ്പാദ്യം ബാങ്ക് എഫ്‌ . ഡി കളിലും പോസ്റ്റ് ഓഫിസ്‌ കളിലും നിക്ഷേപിക്കുമ്പോള്‍ നാണയ പെരുപ്പം കഴിഞ്ഞു എത്ര മാത്രം തിരിച്ചു കിട്ടുന്നുവെന്ന് നമ്മളില്‍ പലരും മനസ്സിലാക്കുന്നില്ല . സമ്പാദ്യം എങ്കിലും ഓഹരികളില്‍ നിക്ഷേപിക്കുക യാണെങ്കില്‍ നമുക്കു നല്ല ഫലം ഉണ്ടാക്കുവാന്‍ സാധിക്കും.


ഓഹരി വിപണിയെന്നാല്‍ ചൂതാട്ടകേന്ദ്രമോ?

ഓഹരി വിപണിയെ ഒരു ചൂതാട്ടമായിട്ടാണ് പലരും കണക്കാക്കുന്നത്‌. ഓഹരി വിപണിയെക്കുറിച്ച് വേണ്ടത്ര മനസ്സിലാക്കാത്തവരോ അല്ലങ്കില്‍ ശരിയായ നിക്ഷേപമാര്‍ഗ്ഗങ്ങള്‍ അവലംബിക്കാതെ കയ്യ്‌ പോള്ളിയവരോ ആണ് സ്റ്റോക്ക്‌ മാര്‍ക്കറ്റിനെ ചൂതാട്ട കേന്ദ്രമായി തെറ്റായി ധരിക്കുന്നത് .

മൂന്നു വ്യത്യസ്ത സ്റ്റേജ് കളായ നിക്ഷേപം ( Investment ) , ഊഹക്കച്ചവടം ( Speculative Trading ) . ചൂതാട്ടം (Gambling) ഇവ തമ്മില്‍ ഉള്ള അകലം ഒരു നൂല്പാലം മാത്രമാണ്. ഈ ദൂരം എപ്പോഴും കാത്തു സൂക്ഷിക്കുന്നത് നിക്ഷേപകന് വിപണി യോടുള്ള മനോഭാവം മാത്രമാണ്. ഊഹാപോഹങ്ങള്‍ക്കും ഹോട്ട് ടിപ്പുകള്‍ക്കും പിന്നാലെ പോക്കുന്നവര്‍ നിക്ഷേപക മനസ്ധിതിയില്‍ നിന്നു തന്നെ അകന്നു പോവുകയാണ്. "ഒരു ഓഹരി വാങ്ങുക എന്നത് ഒരു ലോട്ടറി എടുക്കുന്നത് പോലെ അല്ല. ഇന്ഡക്സ് ഒന്നോ രണ്ടോ പോയന്‍റ് കയറുമ്പോഴും ഇറങ്ങുമ്പോഴും വാങ്ങുകയും വില്‍ക്കുകയും ചെയ്യുന്നവരെ സംബന്ധിച്ചിടത്തോളം സ്റ്റോക്ക്‌ മാര്‍ക്കറ്റ്‌ ഒരു ചൂതാട്ട കേന്ദ്രം തന്നെയാണ്. അപ്പോള്‍ നഷ്ടങ്ങള്‍ ഉണ്ടാകാം. ഈ നഷ്ടങ്ങള്‍ നികത്താനുള്ള പരിഭ്രാന്തി കൂടുതല്‍ നഷ്ടങ്ങളിലേക്ക്‌ കൂപ്പു കുത്തിക്കുകയും ചെയ്യും.

ഒരു കമ്പനിയുടെ ഷെയര്‍ വാങ്ങുക എന്ന് പറഞ്ഞാല്‍ ആ കമ്പനിയുടെ ഭാഗഭാക്കാവുക എന്ന് തന്നെയാണ്.കമ്പനിയുടെ ഭാവിസാധ്യതകളെ കുറിച്ചു മനസ്സിലാക്കി നിക്ഷേപം നടത്തിയാല്‍ നഷ്ടം സംഭവിക്കാനുള്ള സാധ്യത കുറയും. എന്നാല്‍ വേണ്ടത്ര പഠിക്കാതെ , ആവശ്യത്തിനു വിശകലനം ചെയ്യാതെ വെറും ആവേശത്തിന് പുറത്തു ചാടി പുറപ്പെടുക യാണെങ്കില്‍ അതൊരു ഊഹാക്കച്ചവടമോ ചിലപ്പോള്‍ ചൂതാട്ടം തന്നെയോ ആകും. ഇതിന് റിസ്കും കൂടും.തങ്ങള്‍ കണക്കാക്കുന്ന ലാഭം , അതിനെടുക്കുന്ന റിസ്ക്, അതിന് മുടക്കുന്ന തുകയുടെ വ്യത്യാസം ഇവയാണ് നിക്ഷേപകനില്‍ നിന്നു ഊഹാക്കച്ചവടക്കാരനിലെക്കും അതില്‍ നിന്നു ചൂതാട്ടക്കാരനിലെക്കും ഉള്ള ദൂരം.

പണമാക്കി മാറ്റാന്‍ ഇടവും സൌകര്യപ്രദമായ നിക്ഷേപമാണ് ഷെയറുകള്‍.കയ്കാര്യം ചെയ്യാനും നിയന്ത്രിക്കാനും എളുപ്പമാണ്. മോഷണത്തെയും കേടുപാടുകള്‍ സംഭവിക്കുന്നതിനെയും നഷ്ടപ്പെടുന്നതിനെയും പേടിക്കേണ്ടതില്ല. Online trading ആവിര്‍ഭാവത്തോടെ ലോകത്തെവിടെ നിന്നും ഷെയര്‍ കയ്കാര്യം ചെയ്യാവുന്നതാണ്.

മൂല്യവത്തായ നിക്ഷേപക രീതി (value investment) പിന്തുടരുന്നവരെ സംഭവിചിടതോളം ഷെയര്‍ മാര്‍ക്കറ്റിലെ തിരുത്തലുകള്‍ ആലോസരപ്പെടുതുകയില്ല. ഒരിക്കലുന്‍ വിപണി യുടെ കാരുണ്യത്തിനു വേണ്ടി അവര്‍ക്ക് കാത്തിരിക്കേണ്ടി വരികയുമില്ല. ഓഹരിവിപണി യില്‍ നിന്നു പണം ഉണ്ടാക്കാനുള്ള തലച്ചോര്‍ എല്ലാവര്‍ക്കുമുണ്ട്. അതിന് വേണ്ടി കാത്തിരിക്കാനുള്ള ക്ഷമ ആണ് ഇല്ലാത്തത്.

ഒരാള്‍ക്ക്‌ പറ്റാവുന്ന ഏറ്റവും മോശകരമായ തീരുമാനം ഒന്നുമറിയാതെ ഓഹരികളില്‍ നിക്ഷേപിക്കുക എന്നതാണ്. സ്റ്റോക്ക്‌ കളെ കുറിച്ചു അത്യാവശ്യം പഠിക്കുന്നതില്‍ തത്പരരായ ശരാശരി നിക്ഷേപകന് ഫണ്ട് മാനെജരേക്കാല്‍ മികച്ച നേട്ടം കൊയ്യാനാകും.

നിക്ഷേപകര്‍ അറിഞ്ഞിരിക്കേണ്ട സുവര്‍ണ്ണ നിയമങ്ങള്‍


(1) നഷ്ടം തരുന്നത് ഒഴിവാക്കുക , നേട്ടം തരുന്നവയോടോപ്പം സവാരി ചെയ്യുക.


(2) Hot tipനെ ഒരിക്കലും പിന്തുടരുത്.


(3) എല്ലായ്പോഴും പി ഇ റേഷ്യോ യില്‍ മാത്രം ശ്രദ്ധ കൊടുക്കാതിരിക്കുക.


(4) പെന്നി സ്റ്റോക്ക്‌കളില്‍ പ്രോലോഭിതര്‍ ആകരുത്. .


(5) ഒരു strategy എടുക്കുക . അത് എല്ലായ്പ്പോഴും പിന്തുടരുക.


(6) എല്ലായ്പോഴും ഭാവിയില്‍ ഫോക്കസ് ചെയ്യുക.


(7) എല്ലായ്പോഴും ലോങ്ങ്‌ ടേം നിക്ഷേപമെന്ന് കണക്കാക്കുക.


(8) ഓപ്പണ്‍ മൈന്‍ഡ് ആകുക.


(9) നികുതികളെ ക്കുറിച്ച് ബോധവാന്മാരാകുക. എന്നാല്‍ ഉത്കണ്ടാകുലര്‍ ആകരുത്.

നിക്ഷേപങ്ങള്‍ക്ക് വളരാന്‍ സമയം നല്‍കുക

No matter how the great the talent or effort, something just take time: You can’t produce a baby in one month by getting nine women pregnant.
-Warren Buffet

Thursday, September 24, 2009

ബോംബെ സ്റ്റോക്ക്‌ എക്സ്ചേഞ്ച്

ഏഷ്യയിലെ തന്നെ ഏറ്റവും പഴക്കം ചെന്ന ആണ് .